കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പൊലീസ് സംഘത്തിന് നേരെ ആക്രമണം. മഞ്ചേശ്വരം എസ്‌ഐക്കും സംഘത്തിനും നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ പെട്രോളിംഗിനിടെ ഉപ്പള ഹിദായത്ത് നഗറില്‍ വച്ചായിരുന്നു മഞ്ചേശ്വരം എസ്‌ഐ അനൂപിനും സംഘത്തിനും നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.
പെട്രോളിംഗിനിടെ ഹിദായത്ത് നഗറിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട അഞ്ചംഗ സംഘത്തെ എസ്‌ഐ അനൂപ് ചോദ്യം ചെയ്തു. പൊടുന്നനെ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാളുടെ അനധികൃത തട്ടുകട എസ്‌ഐ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഒഴിപ്പിച്ച തട്ടുകടയ്ക്ക് സമീപമാണ് സംഘം നിലയുറപ്പിച്ചിരുന്നത്. അക്രമി സംഘത്തിനായി പൊലീസ് അന്വേഷണം തുടരുന്നു.
إرسال تعليق