തിരുവനന്തപുരം > തിരുവല്ലത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. രാജ് (36) എന്നയാളിനെയാണ് സഹോദരൻ ബിനു കൊന്ന് കുഴിച്ചുമൂടിയത്. വണ്ടിത്തടത്തെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടിൽ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജിനെ ബിനു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
إرسال تعليق