Join News @ Iritty Whats App Group

കൂത്തുപറമ്ബില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോയോളം കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍


കൂത്തുപറമ്ബ്: കൂത്തുപറമ്ബില്‍ വൻ കഞ്ചാവ് വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോയോളം കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍.

മുഴപ്പിലങ്ങാട് കെട്ടിനകത്തെ വയലില്‍ ഹൗസില്‍ കാസിം( 35 ), തലശേരി സ്വദേശിനി തൈക്കണ്ടി ഹൗസില്‍ വാഹിദ (20) എന്നിവരേയാണ് കൂത്തുപറമ്ബ് പോലീസ് പിടികൂടിയത്. 

ഇന്നലെ രാവിലെ പഴയനിരത്തില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇരുവരും സുഹൃത്തു ക്കളാണെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൂത്തുപറമ്ബ് എസ്‌ഐ ടി. അഖില്‍ പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group