കൂത്തുപറമ്ബ്: കൂത്തുപറമ്ബില്‍ വൻ കഞ്ചാവ് വേട്ട. സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോയോളം കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍.
ഇന്നലെ രാവിലെ പഴയനിരത്തില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇരുവരും സുഹൃത്തു ക്കളാണെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൂത്തുപറമ്ബ് എസ്‌ഐ ടി. അഖില്‍ പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment