Join News @ Iritty Whats App Group

അച്ഛന്‍ തീകൊളുത്തിയ സംഭവം; ഗുരുതരമായി പൊള്ളലേറ്റ മകനും ചെറുമകനും മരിച്ചു

മണ്ണൂത്തി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ പെട്രോളൊഴിച്ചു തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി, മകന്‍ ടെണ്ടുല്‍ക്കര്‍ ( 12 ) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും 90% പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി 50 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലാണ്. ലോറി ഡ്രൈവറായ ജോജി വാഹനം ഓടിച്ചാണ് വീട് പുലര്‍ത്തിയിരുന്നത്.

ജോണ്‍സന്റെ കുടുംബവും മകന്റെ കുടുംബവും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പിതാവും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. കഴിഞ്ഞ രാത്രിയില്‍ ഇവരെല്ലാം കിടന്നുറങ്ങുമ്പോഴാണ് ജോണ്‍സണ്‍ മകന്റെ കുടുംബത്തിന് മേല്‍ പെട്രോള്‍ ഒഴിച്ച് തീ വെച്ചത്. മുറി പുറത്തുനിന്ന് പൂട്ടി വീടിന്റെ പുറത്തിറങ്ങി നിന്നു. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനുള്ള ബക്കറ്റ് ഇയാള്‍ എടുത്തെറിയുകയും ചെയ്തിരുന്നു.

തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജോണ്‍സണെ സംഭവത്തിന് പിന്നാലെ കാണാതായിരുന്നു. തെരച്ചിലിനൊടുവില്‍ ഇയാളെ വീടിന്റെ ടെറസില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

Post a Comment

أحدث أقدم
Join Our Whats App Group