പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കേരളം ഒന്നടങ്കം ആ വിജയം ഉമ്മൻ ചാണ്ടിക്ക് നൽകുന്നതാണ് കാണുന്നത്. പല കോണുകളിൽ നിന്ന് ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനരികിൽ പൊട്ടിക്കരഞ്ഞ് ശശികുമാറിൻരെ വീഡിയോയാണ് വൈറലാകുന്നത്. സാറിന്റെ മകൻ ജയിച്ചു കേട്ടോ, ഞങ്ങൾ എല്ലാവരും സാറിന്റെ മകനെ ജയിപ്പിച്ചു എന്ന‌് പറഞ്ഞ് കരയുന്ന ശശികുമാറിനെയാണ് വീഡിയോയിൽ കാണുന്നത്.
തനിക്ക് മാത്രം ആരുമില്ലെന്നും ഇനി സാറിന്റെ മകൻ ഉണ്ടെന്നും അവനെ ഞാൻ എന്റെ അനിയൻകുട്ടനായി കാണുമെന്നും വികാരനിർഭരമായി ശശികുമാർ പറഞ്ഞു. അവിടെ കൂടിനിൽക്കുന്ന ആരെയും കണ്ണ് നിറപ്പിക്കുന്നതായിരുന്നു ആ കാഴ്ച.
إرسال تعليق