Join News @ Iritty Whats App Group

കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂര്‍മല;തില്ലങ്കേരി മച്ചൂര്‍മല ടൂറിസം ഭൂപടത്തിലേക്ക്


ഇരിട്ടി: ഇരിട്ടി: മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂര്‍മല ഒരുങ്ങുന്നു.

പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹില്‍ടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂര്‍ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോള്‍തന്നെ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

ഇവിടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉള്‍പ്പെടെ നിര്‍മിച്ച്‌ സഞ്ചാരികള്‍ക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാല്‍, മച്ചൂര്‍ മലയുടെ മുകളില്‍നിന്നുള്ള കാഴ്ച ആര്‍ക്കും ഇഷ്ടപ്പെടുന്നദൃശ്യാനുഭവമാവും. സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാല്‍ മാലൂര്‍, പേരാവൂര്‍ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും. തില്ലങ്കേരി-മാലൂര്‍ പഞ്ചായത്തുകളോട് അതിര്‍ത്തി പങ്കിടുന്ന മച്ചൂര്‍ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഒരുക്കിയാല്‍ അത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇടയാക്കും.

ഈ മലയില്‍ തന്നെ ആരൂഢം റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴല്‍ കിണര്‍ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വര്‍ത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂര്‍ മലയില്‍ എത്തുന്നവര്‍ക്ക് ഈ പ്രദേശങ്ങള്‍കൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.യോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂര്‍മല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹില്‍ടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂര്‍ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോള്‍തന്നെ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

ഇവിടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉള്‍പ്പെടെ നിര്‍മിച്ച്‌ സഞ്ചാരികള്‍ക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാല്‍, മച്ചൂര്‍ മലയുടെ മുകളില്‍നിന്നുള്ള കാഴ്ച ആര്‍ക്കും ഇഷ്ടപ്പെടുന്ന ദൃശ്യാനുഭവമാവും. സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാല്‍ മാലൂര്‍, പേരാവൂര്‍ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും. 

തില്ലങ്കേരി-മാലൂര്‍ പഞ്ചായത്തുകളോട് അതിര്‍ത്തി പങ്കിടുന്ന മച്ചൂര്‍ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഒരുക്കിയാല്‍ അത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ഈ മലയില്‍ തന്നെ ആരൂഢം റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴല്‍ കിണര്‍ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വര്‍ത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂര്‍ മലയില്‍ എത്തുന്നവര്‍ക്ക് ഈ പ്രദേശങ്ങള്‍കൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ 

Post a Comment

أحدث أقدم
Join Our Whats App Group