കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യ നായറിനു അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള വിവാദങ്ങൾക്ക് പിന്നാലെ രൂക്ഷ വിമർശനമാണ് താരത്തിനു നേരിടേണ്ടി വന്നത്. പല തരത്തിലുളള സൈബർ ആക്രമണവുമുണ്ടായി. ഇപ്പോഴിതാ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി ഒരു നൃത്ത വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം ഉൾക്കൊളിച്ചുളള ഒരു പോസറ്റാണ് നവ്യ നായർ പങ്കുവച്ചത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. ‘‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.’’– എന്നായിരുന്നു നവ്യ നായർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
إرسال تعليق