Join News @ Iritty Whats App Group

മന്ത്രിക്കെതിരായ ജാതിവിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്‌: സിപിഐ എം



തിരുവനന്തപുരം> ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിൽ ഒരുകാലത്ത് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി അയിത്തമടക്കമുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നു. നവോത്ഥാന, ദേശീയ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങൾ പൊതുവിൽ ഇല്ലാതായത്.

ചരിത്രപരമായ കാരണങ്ങളാൽ ഉയർന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെയടക്കം നേതൃത്വത്തിൽ നടക്കുന്ന ഘട്ടമാണിത്. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി രാധാകൃഷ്ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group