തനിക്ക് ബിനാമി ഇടപാടുകളില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. എല്ലാ വര്‍ഷവും പാര്‍ട്ടിക്ക് സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാറുണ്ട്. അറസ്റ്റില്‍ തനിക്ക് ഭയമില്ല. അടിയന്തരാവസ്ഥയില്‍ ഒന്നരക്കൊല്ലം ജയിലില്‍ കിടന്നവനാണ്. അന്ന് കോടതിയില്ല. ഇന്ന് കോടതിയുണ്ടല്ലോ പട്ടാളഭരണമല്ലല്ലോ എന്നും എം.കെ കണ്ണന്‍
തൃശൂര്‍: ഇ.ഡി പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന്‍. തനിക്ക് ബിനാമി ഇടപാടുകളില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. എല്ലാ വര്‍ഷവും പാര്‍ട്ടിക്ക് സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാറുണ്ട്. അറസ്റ്റില്‍ തനിക്ക് ഭയമില്ല. അടിയന്തരാവസ്ഥയില്‍ ഒന്നരക്കൊല്ലം ജയിലില്‍ കിടന്നവനാണ്. അന്ന് കോടതിയില്ല. ഇന്ന് കോടതിയുണ്ടല്ലോ പട്ടാളഭരണമല്ലല്ലോ എന്നും എം.കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ ഇ.ഡി ചോദ്യം ചെയ്തത് മൂന്നര മിനിറ്റ് മാത്രമാണ്. അരവിന്ദാക്ഷന്റെ സ്വത്തിനെ കുറിച്ച് തനിക്ക് അറിവില്ല. നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് നടത്തി പലരും പണം സമ്പാദിക്കുന്നുണ്ട്. അതൊന്നും അന്വേഷിക്കാന്‍ തനിക്ക് കഴിയില്ല. ഇ.ഡി പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് 73 വയസ്സായി. ഇനി വിദേശത്തുപോകേണ്ട കാര്യമൊന്നുമില്ലെന്നും എം.കെ കണ്ണന്‍ പറഞ്ഞൂ.
ബാങ്കിന്റെ പ്രസിഡന്റ് ആണെങ്കിലും എല്ലാ ഇടപാടുകളും തനിക്കറിയില്ല. 29ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും എം.കെ കണ്ണന്‍ അറിയിച്ചു.
إرسال تعليق