Join News @ Iritty Whats App Group

“പരാതി നൂറ് ശതമാനം വ്യാജം, മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും”; പ്രതികരണവുമായി മല്ലു ട്രാവലർ


തനിക്കെതിരായ പരാതി വ്യാജമാണെന്ന് പ്രതികരിച്ച് വ്ളോഗർ മല്ലു ട്രാവലർ എന്ന ഷക്കീര്‍ സുബാൻ. പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേരിടുമെന്നുമാണ് പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ യുവതി നൽകിയ പരാതി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.”

ഒരാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതി നൽകിയ പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തുള്ള മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും കേസിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group