കര്‍ണാടക മാക്കൂട്ടം ചുരത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ കണ്ണവത്ത് നിന്ന് കാണാതായ യുവതിയുടേതെന്ന് സംശയം.
കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്ബിളും തിരിച്ചറിയില്‍ രേഖകളും പൊലീസ് പരിശോധിച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം.
യുവതികളെ കാണാതാ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച യുവതിക്ക് 25നും 30നും ഇടയില്‍ പ്രായമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
إرسال تعليق