Join News @ Iritty Whats App Group

മലപ്പുറത്ത് പതിനൊന്നുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരമര്‍ദ്ദനം, ഭീഷണി


ദേഹത്ത് ടയര്‍ മുട്ടിയതിന് പ്രകോപിതനായ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയുടെ കഴുത്ത് ചുമരില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച് ഉയര്‍ത്തുകയും ചെയ്തു. കുട്ടിയുടെ കഴുത്തിനാണ് സാരമായ പരിക്കേറ്റത്.


മലപ്പുറം: ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തുമുട്ടിയതിന് പതിനൊന്നുകാരന് ക്രൂരമര്‍ദ്ദനം. മലപ്പുറം അമ്പലക്കടവില്‍ ഒരു ചെരുപ്പ് കമ്പനിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റത്. 20 ദിവസം മുന്‍പാണ് ആക്രമണം നടന്നത്.

ഇതേ കെട്ടിടത്തില്‍ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സംഭവത്തില്‍ പരാതി നല്‍കരുതെന്നും ഇവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന ചെരുപ്പ് കമ്പനിയില്‍ ആണ് ഈ തൊഴിലാളികളും ജോലി ചെയ്യുന്നത്. പരാതി നല്‍കിയാല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്താക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിയില്‍ പറയുന്നു.

ദേഹത്ത് ടയര്‍ മുട്ടിയതിന് പ്രകോപിതനായ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയുടെ കഴുത്ത് ചുമരില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച് ഉയര്‍ത്തുകയും ചെയ്തു. കുട്ടിയുടെ കഴുത്തിനാണ് സാരമായ പരിക്കേറ്റത്.

അന്നു തന്നെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമുള്ളതായതിനാല്‍ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group