കണ്ണൂര്‍: നാഗര്‍കോവില്‍-മംഗളൂരു (16606) ഏറനാട് എക്‌സ്പ്രസില്‍ യുവതിക്കുനേരെ അതിക്രമം. അസഹിനീയമായ ശല്യം അനുഭവപ്പെട്ടതോടെ യുവതി ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂല്‍ സൗത്ത് സ്വദേശികളായ ടി.ഫയാസ് (26), മുഹമ്മദ് ഷാഫി (36), സി.അബ്ദുള്‍ വാഹിദ് (35) എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. മദ്യപിച്ച് തീവണ്ടിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസ്.
മാഹിയില്‍ നിന്നും ജനറല്‍ കോച്ചില്‍ കയറിയ ഇവര്‍ മദ്യലഹരിയില്‍ യുവതിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരെലെത്തുന്നത് വരെ മോശമായി പെരുമാറി , പിന്നീട് കുറഞ്ഞു. എന്നാല്‍ വളപട്ടണത്തിലെത്തിയപ്പോള്‍ ശല്യം വീണ്ടും വര്‍ധിച്ചതിനെ തുടര്‍ന്ന് യുവതി അപായച്ചങ്ങല വലിച്ച് വണ്ടിനിര്‍ത്തുകയായിരുന്നു.യാത്രക്കാര്‍ മൂന്നുപേരെയും പിടിച്ചുവെച്ചു തുടര്‍ന്ന് വളപട്ടണം പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് മൂന്നുപേരെയും റെയില്‍വേ പോലീസിന് കൈമാറി. യുവതി പക്ഷേ, പരാതി നല്‍കിയില്ല.
إرسال تعليق