Join News @ Iritty Whats App Group

ഭാരത് എന്ന് പ്രതിപക്ഷ ​ സഖ്യത്തിന് പേരിട്ടാൽ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോ: അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും ചോദിച്ചു.


കേന്ദ്രസർക്കാർ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും ചോദിച്ചു.

തനിക്ക് രാജ്യത്തിന്റെ പേരുമാറ്റം സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ഇന്ത്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്‍റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാൽ, അവർ ഭാരതത്തിന്റെ പേര് ബിജെപി എന്ന് മാറ്റുമോ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വരുമെന്ന സൂചനകളാണ് രാവിലെ മുതല്‍ പുറത്തുവരുന്നത്. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്നാണ് വിമര്‍ശനം.

Post a Comment

أحدث أقدم
Join Our Whats App Group