Join News @ Iritty Whats App Group

പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മില്‍ തര്‍ക്കം, അവസാനം കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലെത്തിയപ്പോള്‍ അവസാനം കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്‌നം തീര്‍ത്തു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍ അത് കുഞ്ഞിന്റെ ക്ഷേമത്തിന് തടസമാകും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ട് പ്രശ്‌നം തീര്‍ത്തത്.

ദമ്പതികള്‍ തമ്മില്‍ കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ പൊരുത്തേക്കേടുകള്‍ ഉണ്ടായിരുന്നു. കൂട്ടി ഉണ്ടായതിന് ശേഷം അത് കൂടുതല്‍ രൂക്ഷമായി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തെയ്യാറായില്ല. കുട്ടിയുടെ അമ്മ കുട്ടിക്ക് പുണ്യ നായര്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കുട്ടിക്ക് പത്മാനായര്‍ എന്ന പേര് ഇടണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. പേരിന്റെ കാര്യത്തില്‍ രണ്ടുപേരും തമ്മില്‍ സമവായം ഉണ്ടാകാത്തതിനാല്‍ പുണ്യനായര്‍ എന്ന പേരിടണമെന്ന് ആവശ്യപ്പെട്ട് അമ്മ കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു.

ജനന സര്‍ട്ടിഫിറ്റ് ഇഷ്യു ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി ആലുവ നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകാന്‍ കുടുംബ കോടതി ഇരുവരോടും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.പിന്നീടാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. കുട്ടിയുടെ പേരിനായി നിയമപ്രകാരം അപേക്ഷിക്കേണ്ടത് രക്ഷിതാവ് ആണെന്നും രക്ഷിതാവ് അമ്മയോ അഛനോ ആകാമെന്നും ഹൈക്കോടതി പറഞ്ഞു.

നിലവിലെ വസ്തുതകള്‍ കണക്കിലെടുത്ത്, കുട്ടിയെ ഇപ്പോള്‍ സംരക്ഷിക്കുന്ന അമ്മ നിര്‍ദേശിച്ച പേരിന് അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.പിതൃത്വത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍, പിതാവിന്റെ പേരുകൂടി കുട്ടിയുടെ പേരിനോട് ചേര്‍ക്കണമെന്ന് അറിയിക്കുകയും ചെയ്തു. കുട്ടിക്ക് ‘പുണ്യ ബാലഗംഗാധരന്‍ നായര്‍’ എന്ന പേര് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കുട്ടിയുടെ പേര് പുണ്യ ബി നായര്‍ എന്നാക്കണമെന്ന അമ്മയുടെ ആവശ്യം അംഗീകരിച്ച കോടതി, രജിസ്ട്രാറെ സമീപിക്കാനും അപേക്ഷ നല്‍കാനും നിര്‍േശം നല്‍കി മാത്രമല്ല മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group