കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാട്ടാന ആക്രമണം.
പതിവുപോലെ രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുകയായിരുന്നു. അതിനിടയിലാണ് കാട്ടാന എത്തിയത്. ഇതോടെ വിനോദ സഞ്ചാരികൾ ചിതറിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടായത്.
സഞ്ചാരികള്‍ ഓടിരക്ഷപ്പെട്ട് മറ്റു വനപാലകരെ അറിയിച്ചു. പിന്നീട് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തി. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം - കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളിൽ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.
إرسال تعليق