Join News @ Iritty Whats App Group

ഓരോ പഞ്ചായത്തിലും ഒരു കളിക്കളം; കേരളത്തെ പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി


കേരളത്തെ പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക രംഗത്ത് 15,00 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ഇ കെ നയനാര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പറഞ്ഞു.

കായിക രംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. താഴെ തട്ടില്‍ ശരിയായ പരിശീലനം ലഭിച്ചാല്‍ മാത്രമേ നല്ല കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും ഇതിനായി എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group