Join News @ Iritty Whats App Group

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റും, ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി

ഇന്ത്യയെന്ന രാജ്യത്തിന്റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിട്ടുപോകാം. കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

"പശ്ചിമ ബംഗാളിൽ ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ, കൊൽക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും ഞങ്ങൾ നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്ന് ഞങ്ങള്‍ പുനർനാമകരണം ചെയ്യും. അത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്."

ഒരു രാജ്യത്തിന് രണ്ട് പേരുണ്ടാവാന്‍ പാടില്ലെന്നും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ദില്ലിയില്‍ വന്നതിനാല്‍ പേര് മാറ്റാന്‍ പറ്റിയ സമയമാണിതെന്നും മറ്റൊരു മുതിർന്ന ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ ഭയക്കുന്നതിനാൽ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ശന്തനു സെൻ വിമര്‍ശിച്ചു.

നേരത്തെ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ എല്ലായിടത്തും ഇന്ത്യ എന്നത് മാറ്റി ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് സൂചന.

Post a Comment

أحدث أقدم
Join Our Whats App Group