Join News @ Iritty Whats App Group

ഇന്ത്യൻ സ്വച്ഛതാ ലീഗ് ;നഗരസഭയുടെ നേതൃത്വത്തിൽ മാരത്തോൺ നടത്തി


ഇരിട്ടി: ബഹുജന പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാൻ രണ്ടാംഘട്ട ശുചിത്വ കാമ്പയിൻ ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തോൺ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഫ്ളാഗ് ഓഫ് ചെയ്തു. പുന്നാട് നിന്നും ആരംഭിച്ച മാരത്തോൺ ഇരിട്ടി നഗരം ചുറ്റി പഴയ സ്റ്റാന്റിൽ അവസാനിച്ചു. തുടർന്ന് ഇരിട്ടി ടൗണിൽ നടന്ന പരിപാടിയിൽ മരത്തോണിൽ പങ്കെടുത്ത എല്ലാവരും ശുചിത്വ പ്രതിജ്ഞഎടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  
  വൈസ് ചെയർമാൻ പി പി. ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോയ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. കെ. രവീന്ദ്രൻ, കൗൺസിലർ കെ. മുരളീധരൻ, ശ്രീജ, യു. കെ. ഫാത്തിമ , വി.പി. അബ്ദുൾ റഷീദ് , കെ. നന്ദനൻ , ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ , നഗരസഭ ശുചീകരണ തൊഴിലാളികൾ , ആരോഗ്യവിഭാഗം ജീവനക്കാർ , യൂത്ത് കോർഡിനേറ്റർ അശ്വിൻ കാരായി, യങ് പ്രൊഫഷനൽ എൻ. ശ്രേയ ദിലീപ് , പൊതുജനങ്ങൾ എന്നിവർ മരത്തോണിൽ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group