Join News @ Iritty Whats App Group

ഡോ. വന്ദന ദാസ് കൊലക്കേസ്; കൊട്ടാരക്കര കോടതി ഇന്നു പരിഗണിക്കും

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ വന്ദന ദാസിെന കൊലെപ്പടുത്തിയ കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് ജില്ല കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുളള നടപടികളാണ് ഇനി സ്വീകരിക്കാനുളളത്.

കേസില്‍ കൊല്ലം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയ് 10-നു പുലര്‍ച്ചെ നാലരയോടെയാണ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി. സന്ദീപ് ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിനെ കുത്തുകയും പോലീസുകാര്‍ ഉള്‍പ്പടെ അഞ്ചു പേരെ പരുക്കേല്‍പിക്കുകയും ചെയ്തത്. മാരകമായി പരുക്കേറ്റ ഡോ. വന്ദനാ ദാസിനെ ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.

വന്ദന ദാസിന്റെ രക്തം സന്ദീപിന്റെ വസ്ത്രങ്ങളില്‍ ഉണ്ടായിരുന്നെന്ന ശാസ്ത്രീയ പരിശോധനഫലവും മറ്റു തെളിവുകളുടെ പരിശോധനഫലവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സിസേഴ്‌സ് ഉപയോഗിച്ചാണ് കുത്തിയതെന്നും കെണ്ടത്തി. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. പോലീസുക്കാരും ഹോംഗാര്‍ഡും ആശുപത്രി ജീവനക്കാരും ദൃക്‌സാക്ഷികളും അടക്കം നൂറിലേറെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുളള ആക്രമണം, അന്യായ തടസ്സം സൃഷ്ടിക്കല്‍, ആക്രമിച്ച് പരിക്കേല്‍പിക്കല്‍, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, പൊതുപ്രവര്‍ത്തകരെ ആക്രമിക്കല്‍ എന്നിവയ്ക്ക് പുറമെ, മെഡിക്കല്‍ സര്‍വിസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group