കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി.
വൈദ്യുതി ബോർഡിനെ കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി.
കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി.
ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. നവംബർ രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും.ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും ചെയ്തു.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ അൽ റഷീദും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ നിരക്ക് വർദ്ധനവിലൂടെ പ്രതീക്ഷിക്കുന്ന അധിക വരുമാനം 2,212 കോടി രൂപ ആണെന്നും എന്നാൽ 2022 ഡിസംബർ വരെ വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 3,030 കോടി രൂപയാണന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
إرسال تعليق