Join News @ Iritty Whats App Group

നിപ ഭീതി; ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരം, ആരോഗ്യമന്ത്രി കോഴിക്കോട്ടേയ്ക്ക്, പരിശോധനഫലം ഉച്ചയ്ക്കെത്തും


കോഴിക്കോട് പനി ബാധിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ നിപ ലക്ഷണങ്ങൾ കണ്ടതോടെ ആളുകൾ ഭീതിയിലാണ്. ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയത്തിലാണ് ആരോഗ്യപ്രവർത്തകരും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ മറ്റൊരാളും നിപ ലക്ഷണങ്ങളോടെ മരിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

അതേ സമയം നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും ഉള്ളവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും വിദഗ്ധർ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. മന്ത്രിയുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും.

Post a Comment

أحدث أقدم
Join Our Whats App Group