Join News @ Iritty Whats App Group

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മാസ്‌ക് നിര്‍ബന്ധമാക്കി


കണ്ണൂര്‍: നിപാ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളേജാശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ആശുപത്രിയില്‍ വരുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിപ സംശയിക്കുന്ന രോഗികള്‍ വന്നാല്‍ ആവശ്യമായ പരിചരണം നല്‍കാൻ ഡോ.പ്രമോദിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസറായി ഇൻഫെക്ഷൻ കണ്‍ട്രോള്‍ യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയിലുള്ള രണ്ടാം നിലയില്‍ മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ളള കമ്മിറ്റ്ഡ് ലിഫ്റ്റായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 505-വാര്‍ഡ് ഐസലേഷൻ വാര്‍ഡായി സജ്ജീകരിച്ചതിനാല്‍ ഈ വാര്‍ഡിലേക്ക്പുതിയ അഡ്‌മിഷൻ നിര്‍ത്തിവെച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടത്തിലേക്ക് പുറമേയുള്ള എൻട്രി എക്സിറ്റ് പോയന്റുകള്‍ അടച്ചിടും. പുതിയലിഫ്റ്റുകള്‍ രോഗികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നിപ്പ നിയന്ത്രണ കാലയളവില്‍ രോഗികളും കൂട്ടിരിപ്പുകാരും നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊതുജനങ്ങള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം കുറയ്ക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group