നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന കേസിലെ പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി രതീഷിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് കണ്ണൂര്‍ സ്വദേശി രതീഷ്.
ചൊവ്വാഴ്ച ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. രതീഷ് ഉള്‍പ്പെടെ ഒളിവില്‍ പോയ സംഘത്തിലെ ആറ് പേര്‍ക്കായി എന്‍ഐഎ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ഇത് കൂടാതെ 20 പ്രതികള്‍ക്കെതിരെ ജനുവരി അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഹംസത്ത് അബ്ദുള്‍ സലാമിന്റെ കൂട്ടാളി രതീഷാണ് കള്ളക്കടത്ത് സ്വര്‍ണം ശേഖരിച്ചതെന്ന് വ്യക്തമായിരുന്നു. 2020 ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ ഭാരവും 14.82 കോടി രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണം പിടികൂടിയത്.
إرسال تعليق