Join News @ Iritty Whats App Group

മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി വി.കെ.അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു


ഇരിട്ടി: വി.കെ.അബ്ദുൽ ഖാദർ മൗലവി അതുല്യ വ്യക്തിത്വത്തിനുടമയും പുതുതലമുറയ്ക്ക് മാതൃകാ പുരുഷനുമായിരുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വി.കെ.അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു. ഒമ്പാൻ ഹംസ സ്വാഗതവും എം.കെ.ഹാരിസ് നന്ദിയും പറഞ്ഞു. ചാവശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, ടി എൻ എ ഖാദർ, സി.അബ്ദുല്ല, എം.കെ.മുഹമ്മദ്, മുസ്തഫ ചൂര്യോട്, പി.പി.ജലീൽ, പി.എം.ആബൂട്ടി , കുന്നത്ത് അബ്ദുറഹിമാൻ, യു.പി.മുഹമ്മദ്, കാദർ ഉളിയിൽ ,പി .വി.ഇബ്രാഹിം, കെ .വി .റഷീദ്, എം.ഗഫൂർ മാസ്റ്റർ, നാസർ കേളോത്ത്, വി.പി.റഷീദ്, തറാൽ ഹംസ, കെ.പി. റംഷാദ്, ഇജാസ് ആറളം , ഇ.കെ.ഷഫാഫ് ,ടി.കെ.ഷരീഫ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group