Join News @ Iritty Whats App Group

700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ആകാശ എയര്‍; കമ്പനി വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്


രാജ്യത്തെ ഏറ്റവും പുതിയ എയർലൈനുകളിൽ ഒന്നായ ആകാശ എയർ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഈ സെപ്റ്റംബറിൽ 600 മുതൽ 700 വകെ വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യത്തിലാണ് തങ്ങളെന്ന് ഡൽഹി ഹൈക്കോടതിയിൽ ആകാശ എയർ വെളിപ്പെടുത്തി. നോട്ടീസ് പീരിയഡ് അവസാനിക്കുന്നതിനു മുൻപ് പൈലറ്റുമാർ രാജിവെച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നും എയർലൈൻ വ്യക്തമാക്കി. 43 പൈലറ്റുമാരാണ് രാജിവെച്ചു പോയത്.

ആകാശ എയർ തങ്ങളുടെ സർവീസ് ആരംഭിച്ചിട്ട് വെറും 13 മാസം കഴിഞ്ഞതേയുള്ളൂ. അതിനിടയിലാണ് ഇത്തരത്തിലുള്ള അടിയന്തരാവസ്ഥ കമ്പനി അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തെ തുടർന്നാണ് ഇപ്പോൾ പല വിമാന സർവീസുകളും റദ്ദാക്കി യാത്ര നിർത്തി വച്ചിരിക്കുന്നത്. യാത്രക്കാരുടെ യാത്ര പദ്ധതികളെ ഇത് ബാധിച്ചുവെന്നും ആകാശ എയർ പറഞ്ഞു. ഇതിനെതിരെ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എയർലൈൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

അപ്രതീക്ഷകമായി രാജിവെച്ചു പുറത്തുപോയ പൈലറ്റുമാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും വിമാനം റദ്ദാക്കൽ മൂലം ഉണ്ടായ ഗണ്യമായ വരുമാന നഷ്ടം നികത്താൻ ഏകദേശം 22 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ധാരാളം യാത്രക്കാർ അവരുടെ പരാതികളുമായി എയർലൈനിനെ സമീപിച്ചതോടെ ആകാശ എയറിന്റെ പ്രതിഛായെയും ഇത് സാരമായി ബാധിച്ചു.

തങ്ങളുടെ തങ്ങളുടെ പൈലറ്റുമാരെ രാജിവെക്കാനായി പ്രലോഭിപ്പിച്ചു എന്ന് എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെയും ആകാശ എയർ പരാതി ഉന്നയിച്ചു. എയർബസ് എ 320 പൈലറ്റുമാരെ അപേക്ഷിച്ച് ഇന്ത്യയിൽ ബോയിംഗ് 737 പൈലറ്റുമാരെ കണ്ടെത്തുന്നതിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടും ആകാശ എയർലൈൻ നേരിടുന്നുണ്ട്. വിമാന കമ്പനിയില്‍ ഇപ്പോൾ തുടരുന്ന പൈലറ്റുമാര്‍ക്ക് മികച്ച പ്രതിഫലം നല്‍കി നിലനിർത്തുക എന്നതും ഇതിനോടകം ആകാശയ്ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്.

അതേസമയം തങ്ങളുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തിക്കൊണ്ട് വിമാനക്കമ്പനി കരാർ ഉടമ്പടികൾ ലംഘിച്ചുവെന്ന് ആകാശ പൈലറ്റുമാരിൽ ചിലരും ആരോപണം ഉയർത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group