Join News @ Iritty Whats App Group

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി ; പാസയത് 454 എം പി മാരുടെ പിന്തുണയോടെ


ന്യൂഡല്‍ഹി :ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. രണ്ട് എംപി മാര്‍ എതിര്‍ത്തും 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് വോട്ടെടുപ്പ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടെടിപ്പില്‍ പങ്കെടുക്കാന്‍ ലോക്‌സഭയിലെത്തിയിരുന്നു. നാളെ ബില്‍ രാജ്യസഭ പരിഗണിക്കും.

ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. 'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബില്‍ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അവതരിപ്പിച്ച ബില്‍. സംവരണം ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ്. എന്നാല്‍ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group