കോട്ടയം: പുതുപ്പള്ളിയില്‍ പുതിയ ചരിത്രം രചിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി ഇതുവരെ നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മീനടം പഞ്ചായത്തില്‍ ഭേദിച്ചു. 11ാം റൗണ്ടില്‍ ചാണ്ടി ഉമ്മന്റെ ലീഡ് 35,000ലെത്തി.
വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്.
ഭൂരിപക്ഷം റെക്കേര്‍ഡ് തകര്‍ത്ത ശേഷമാണ് ചാണ്ടി ഉമ്മന്‍ വീടിനു പുറത്തിറങ്ങിയത്.7.30ന് വീടിനുള്ളിലേക്ക് പോയ ചാണ്ടി ഉമ്മന്‍ 10.30 ഓടെയാണ് പുറത്തുവന്നത്. വീടിനു പുറത്തേക്ക് വന്ന ചാണ്ടിയെ ജനക്കൂട്ടം പൊതിഞ്ഞു.
إرسال تعليق