ആലപ്പുഴ: മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി. ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാനില്ല. കാശിനാഥനായുള്ള തിരച്ചിൽ തുടരുകയാണ്.
കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. അബ്ദുള്‍ സലാമിനൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രിയാണ് അപകടം നടന്നെതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വിവരം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൊനൂര്‍ക്കണ്ടി മരത്തോട് റോഡിലെ എസ് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രധാന ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലിലേക്കുള്ള വഴിയിലാണ് വളവ് സ്ഥിതി ചെയ്യുന്നത്.
إرسال تعليق