ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കെട്ടടങ്ങുന്നില്ല. ബുധനാഴ്ച കര്‍ഫ്യൂ ലംഘിച്ച് ജനക്കൂട്ടം നടത്തിയ മാര്‍ച്ച് സുരക്ഷാസേന തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. കുക്കി ഭൂരിപക്ഷ മേഖലയിലെ മെയ്തീ വീടുകള്‍ തിരിച്ചുപിടിക്കാനാണ് 30,0000 ഓളം വന്ന ജനക്കൂട്ടം ഒരു സംഘടനയുടെ നേതൃത്വത്തില്‍ സൈന്യത്തിന്റെ ബാരിക്കേഡ് തകര്‍ത്ത് എത്തിയത്.
എന്‍എച്ച്2ല്‍ ഫൗഗക്‌ചോ ഇഖായിലാണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യത്തിന് 200 തവണ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു. എന്നാല്‍ വൈകിട്ട് വരെയും പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരുന്നു. ജനക്കൂട്ടത്തെ സൈന്യം ആദ്യ ക്വാക്തയില്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് സംഘം ഫൗഗക്‌ചോ ഇഖായിലേക്ക് എത്തുകയായിരുന്നു.
മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ ഇതിനനകം 200നടു്ത്ത് ആളുകള്‍ മരിച്ചിട്ടുണ്ട്.
إرسال تعليق