ന്യൂഡൽഹി> ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.
إرسال تعليق