തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. അരുവിക്കര മുള്ളിലവിൻ മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23 ) ആണ് മരിച്ചത്. ഭർത്താവ് അക്ഷയ് രാജ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബെഡ്റൂമിലെ ഫാനിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ വീട്ടുകാർ വാതിൽ തുറക്കാത്തതിനാൽ നോക്കിയപ്പോഴാണ് തുങ്ങി നിൽക്കുന്നത് കാണുന്നത്. ഉടൻ തന്നെ അരുവിക്കര പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും പറയപ്പെടുന്നു.
ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനിയാണ് മരിച്ച രേഷ്മ.
إرسال تعليق