Join News @ Iritty Whats App Group

ഇരിട്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ നഗരസഭ; പുതിയ പരിഷ്‌കാരം നിലവില്‍ വന്നു


ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയില്‍ സമഗ്ര ഗതാഗത പരിഷ്‌കാരം നിലവില്‍ വന്നു.

നഗരസഭ, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണു സ്വകാര്യ വാഹനങ്ങള്‍ക്കും ഓട്ടോ-ടാക്‌സികള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ പരമാവധി അരമണിക്കൂര്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്നത്.പാര്‍ക്കിംഗ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം. 

ഇരിട്ടി പുതിയ പാലം ഗതാഗതത്തിനു തുറന്നതോടെ പഴയപാലം കവലയും സമീപ പ്രദേശങ്ങളും കൈയടക്കിയ വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പാലത്തിന് വലതുവശം ഹാൻടെക്‌സ് മുതല്‍ സൂര്യ ഹോട്ടല്‍ റോഡ് വരെ വഴിയോരക്കച്ചവടം പൂര്‍ണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ കാര്‍ പാര്‍ക്കിംഗിന് അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.

ഇരിട്ടി പാലം മുതല്‍ ഇടതുവശം ഗ്ലാസ്മഹല്‍ മലനാട് റബര്‍ വരെയുളളഭാഗം ഇരുചക്ര വാഹനങ്ങള്‍ക്ക് അരമണിക്കൂര്‍ പാര്‍ക്കിംഗിന് ഉപയോഗിക്കാം.

എൻ.പി. ജംഗ്ഷൻ മുതല്‍ ഷംസീന കോംപ്ലക്‌സ്, നാദം ജ്വല്ലറി ജംഗ്ഷൻ മുതല്‍ ഫാഷൻ ടൂറിസ്റ്റ് ഹോം, ഗ്രാന്‍റ് ബസാര്‍ മുതല്‍ പോസ്റ്റ് ഓഫീസ് ബില്‍ഡിംഗ് ജംഗ്ഷൻ, മില്‍ ബൂത്ത് മുതല്‍ കോഫിഹൗസ്, ന്യൂഇന്ത്യ തിയേറ്റര്‍ റോഡ് ജംഗ്ഷൻ, നേരന്പോക്ക് ജംഗ്ഷൻ മുതല്‍ ശ്രൂതി ജ്വല്ലറി വരെ, ബാലക്കണ്ടി മെഡിക്കല്‍ മുതല്‍ ശുഭ ഹാര്‍ഡ്‌വേഴ്‌സ് വരെ, പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതല്‍ സ്‌കൈ ഗോള്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ അരമണിക്കൂറാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ഷംസീന കോംപ്ലക്‌സ് കവല മുതല്‍ പഴയപാലം റോഡ് കവല, ഡോ. ടി.പി. മുഹമ്മദ് ക്ലിനിക്ക് മുതല്‍ നാദം ജ്വല്ലറി കവല, തൗഫീക്ക് ഹോട്ടല്‍ മുതല്‍ ഗ്രാന്‍റ് ബസാര്‍ വരെയും സൂര്യ ഹോട്ടല്‍ റോഡ് മുതല്‍ മില്‍മ ബൂത്ത് വരെയും ശ്രുതി ജ്വല്ലറി മുതല്‍ കല്ല്യാണ്‍ വരെയും പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതല്‍ സ്‌കൈ ഗോള്‍ഡ് വരെയും സ്വകാര്യ കാറുകള്‍ക്കും അരമണിക്കൂര്‍ പാര്‍ക്ക് ചെയ്യാം

Post a Comment

أحدث أقدم
Join Our Whats App Group