Join News @ Iritty Whats App Group

അയ്യന്‍ കുന്ന് സ്വദേശിയായ മദ്ധ്യവയസ്കന്‍ കണ്ണൂര്‍ നഗത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍


കണ്ണൂര്‍: നഗരത്തിലെ ലോഡ്ജ് മുറിയില്‍ അയ്യൻകുന്നിലെ ചെമ്ബോത്താനാട് കവലയില്‍ചന്ദ്രോത്ത് ഹൗസില്‍ സുരേഷിനെ മരിച്ച നിലയില്‍ (55) കണ്ടെത്തി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഗോപാല്‍ സ്ട്രീറ്റ്‌ റോഡിലെ ലോഡ്ജില്‍ സുരേഷ് മുറിയെടുത്തത്. രണ്ടു ദിവസത്തേക്ക് മുറിവേണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞു.

വ്യാഴാഴ്ച്ച രാത്രി ഒന്നര മണിയോടെ സുരേഷ് കിടന്ന മുറി പൂര്‍ണ്ണമായും അടക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ലോഡ്ജ് മാനേജര്‍ അകത്ത് നോക്കിയപ്പോള്‍ അദ്ദേഹം അവശനിലയിലായിരുന്നത്രെ. ഉടൻ പോലീസിനെ വിവരമറിയിക്കും അവരെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group