ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. സ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പഴയ ഇരിപ്പിടങ്ങൾ നശിക്കുകയും ഇല്ലാതാവുകയും ചെയ്തതോടെ മാസങ്ങളായി ഇവിടെ എത്തുന്ന പ്രായമായവരും രോഗികളും മറ്റും വലിയ പ്രയാസമാണ് നേരിട്ടിരുന്നത്. ഇത് പലകോണിൽ നിന്നും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രവർത്തിക്കുന്ന ഇമ്മാനുവൽ സിൽക്‌സിന്റെയും ക്യൂൻസ് ഹെൽത്ത് മാളിന്റെയും സഹകരണത്തോടെ പുതുതായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ വി. പി. അബ്ദുൽ റഷീദ്, പി. രഘു, ഇമ്മാനുവൽ സിൽക്സ് മാനേജർ യു. എൻ. ദിനേഷ് എന്നിവർ സംസാരിച്ചു.
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു
News@Iritty
0
إرسال تعليق