വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി പുതിയ തട്ടിപ്പ്. രാജ്യാന്തര നമ്പരുകൾ ഉപയോഗിച്ചുള്ള സ്പാം കോൾ തട്ടിപ്പാണ് പുതിയ രൂപത്തിൽ സജീവമാകുന്നത്. അമേരിക്കൻ കോഡുകളുള്ള നമ്പറുകളിൽ നിന്നാണ് വാട്സാപ്പിലേക്ക് കോളുകളും മെസ്സേജുകളും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിൽ വ്യാജ കോളുകളിൽ ഭൂരിപക്ഷവും ലഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പരുകളിൽനിന്ന് വിളിക്കുന്ന ആളുകൾ സംസാരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
‘ഈ മെസേജ് കണ്ടാൽ ഉടൻ എനിക്ക് മറുപടി നൽകുക, നന്ദി’ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിക്കുന്നത്. ജോർജിയയിലെ അറ്റ്‌ലാൻറ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) തുടങ്ങിയ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ലഭിച്ചത്.
ഈയിടെ ഇന്ത്യയിൽ അനുഭവപ്പെട്ട സ്പാം കോൾ സ്‌ക്യാമിന്റെ മറ്റൊരു പതിപ്പാണിത് എന്നാണ് റിപ്പോർട്ടുകൾ. ടു ഫാക്ടർ ഓതൻറിഫിക്കേഷൻ ഓണാക്കുക, ലിങ്കുകൾ തുറക്കുന്നതിൽ ശ്രദ്ധ പുലർത്തുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ സമയാസമയം അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ.
إرسال تعليق