പിതാവ് റഷീദ് നോക്കിനില്‍ക്കേയാണ് ഈ ദുരന്തം. ഓണാവധിക്ക് വീട്ടിലെത്തിയതായിരുന്നു മൂന്നു പേരും. മൂത്ത രണ്ട് മക്കളും വിവാഹിതരാണ്. ഇളയ മകള്‍ ഈ വര്‍ഷം നഴ്‌സിംഗിന് ചേര്‍ന്നിരുന്നു.
പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശി റഷീദിന്റെ മക്കളായ നാഷിദ (26), റംഷീന (23), റിന്‍ഷി(18) എന്നിവരാണ് മരിച്ചത്. ഒരാള്‍ മുങ്ങിത്താണപ്പോള്‍ രക്ഷിക്കാനിറങ്ങിയതാണ് മറ്റു രണ്ട് പേരുമെന്ന് സംശയമുണ്ട്.
മൂന്നു പേരും അരമണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നുവെന്നാണ് സൂചന. ഭീമനാട് ഉള്‍പ്രദേശത്തുള്ളതാണ് കുളം. അരയേക്കറോളം വിസ്തുതിയുള്ള കുളമാണിത്. അപകടവിവരം ആളുകള്‍ അറിയാന്‍ വൈകിയിരുന്നു. ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് കുളത്തിന്റെ ഭാഗത്തുനിന്ന് നിന്ന് ശബ്ദം കേട്ട് ഇവിടെയെത്തുന്നതും നാട്ടുകാരെ അറിയിക്കുന്നതും.
ഇവരെ നാട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
പിതാവ് റഷീദ് നോക്കിനില്‍ക്കേയാണ് ഈ ദുരന്തം. ഓണാവധിക്ക് വീട്ടിലെത്തിയതായിരുന്നു മൂന്നു പേരും. മൂത്ത രണ്ട് മക്കളും വിവാഹിതരാണ്. ഇളയ മകള്‍ ഈ വര്‍ഷം നഴ്‌സിംഗിന് ചേര്‍ന്നിരുന്നു.
إرسال تعليق