Join News @ Iritty Whats App Group

സംസ്ഥാനത്ത് വീണ്ടും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം; രാജധാനി എക്സ്പ്രസിനും വന്ദേഭാരതിനും നേരെ കല്ലേറ്; കേസെടുത്ത് റെയില്‍വേ പൊലീസ്


സംസ്ഥാനത്ത് വീണ്ടും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്.

കാഞ്ഞങ്ങാട് ഉച്ചക്ക് 3.45ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ഗ്ലാസ് പൊട്ടി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്സ്പ്രസ്. പൊലീസും ആര്‍.പി.എഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.

മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ടു കല്ലേറിലും ആര്‍ക്കും പരുക്കില്ല. രണ്ടു സംഭവത്തിലും റെയില്‍വേ പൊലീസ് കേസെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group