Join News @ Iritty Whats App Group

മണിപ്പൂരിൽ വീണ്ടും സംഘർഷം അഞ്ച് വീടുകൾക്ക് തീയിട്ടു; കുക്കി മേഖലയിൽ പ്രത്യേക ഭരണമെന്ന ആവശ്യം തള്ളി സർക്കാർ


ദില്ലി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി സംസ്ഥാന സർക്കാർ. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്.

മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നൽകാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിച്ചു. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേൻ സിങ് പ്രതികരിച്ചു.

പ്രശ്നപരിഹാരത്തിന് കേന്ദ്രം കുക്കി, മെയ്തെ സംഘങ്ങളുമായി ചർച്ച നടത്തുന്നിടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. എന്നാൽ പ്രത്യേക ഭരണകൂടം എന്നാവശ്യത്തിൽ വീട്ടു വീഴ്ച്ചയില്ലെന്നാണ് കുക്കി സംഘടനകളും വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group