കല്‍പറ്റ: കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. കഴിഞ്ഞ മാസം 13 നാണ് 32 കാരിയായ ദര്‍ശന കീടനാശനി കഴിച്ച ശേഷം അഞ്ചുവയസ്സുള്ള മകളുമായി പുഴയില്‍ ചാടി മരിച്ചത്.
കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കുന്ന സ്ഥിതിയിലാണ് ദര്‍ശന മകള്‍ ദക്ഷയേയും കൊണ്ട് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു.
ഭര്‍ത്തൃകുടുംബത്തില്‍ നിന്നും മകള്‍ക്കെ് വലിയ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ കുടുംബം ആരോപിച്ചിരുന്നു. 2016 ഒക്ടോബര്‍ 23നായിരുന്നു കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി. ജി. വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശനയുടേയും ഓംപ്രകാശിന്റെയും വിവാഹം. ദര്‍ശനയെ ഓംപ്രകാശിന്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ഓംപ്രകാശിന്റെ പിതാവിന് വിവാഹത്തിന് കൊടുത്ത സ്വര്‍ണം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പീഡനം തുടങ്ങിയതെന്നും നിത്യവും ഇക്കാര്യത്തില്‍ മര്‍ദ്ദിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പൂക്കോട് വെറ്ററിനറി കോളജില്‍ ദര്‍ശന ജോലി ചെയ്ത വകയില്‍ ലഭിച്ച തുക ഓംപ്രകാശിനു കാര്‍ വാങ്ങാന്‍ നല്‍കാത്തതിരുന്നതിനെ തുടര്‍ന്ന് പീഡനം തുടര്‍ന്നുവെന്നും ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ദക്ഷയ്ക്ക് അച്ഛന്‍ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ വിവാഹമോചന ചിന്തയില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നതെന്നും രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചത് മകളെ മാനസീകമായി കൂടുതല്‍ തകര്‍ത്തതായും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
إرسال تعليق