പ്രകടനം പോലീസ് അരകിലോമീറ്റര്‍ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞൂ. ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്.യു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് കെ.എസ്.യു പ്രതിഷേധ പ്രകടനവുമായി എത്തി. പ്രകടനം പോലീസ് അരകിലോമീറ്റര്‍ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞൂ. ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ എന്നാല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു ബലം പ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
Ads by Google
إرسال تعليق