Join News @ Iritty Whats App Group

വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം: പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ല- മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം> പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച വാര്ത്തകള് വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. സ്കൂള് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് എസ്സിഇആര്ടി നേതൃത്വത്തില് തയ്യാറാക്കുന്നത്. ഇതില് സ്കൂള്

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി ചട്ടക്കൂട് എന്ന രേഖയുടെ കരട് നാലിന് പാഠ്യപദ്ധതി പരിഷ്കരണ കോര് കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. നിലവില് ഈ രേഖ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. കോര് കമ്മിറ്റി അംഗങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താന് സമയം അനുവദിച്ചിട്ടുണ്ട്.

കോര് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായംകൂടി കൂട്ടിച്ചേര്ത്ത് വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ വിദഗ്ധര്, അധ്യാപക സംഘടനാ പ്രതിനിധികള്, യുവജന, വിദ്യാര്ഥി സംഘടനാ പ്രതിനിധികള്, രക്ഷിതാക്കള്, കുട്ടികള് എന്നിവരെ പങ്കെടുപ്പിച്ച് സംസ്ഥാന സെമിനാറില് രേഖ അവതരിപ്പിച്ച് ചര്ച്ച നടത്തും. ഇതിന്റെകൂടി അടിസ്ഥാനത്തില് രേഖ പ്രസിദ്ധീകരിക്കും.

നിലവില് കോര് കമ്മിറ്റി മുമ്പാകെ സമര്പ്പിച്ചിട്ടുള്ള രേഖ സര്ക്കാര് നയമായി അംഗീകരിച്ചിട്ടില്ല. നിലവില് കരട് രേഖയെ കുറിച്ച് നടക്കുന്ന ചര്ച്ചകള്, വാര്ത്തകള് എന്നിവ സര്ക്കാര് നയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വി ശിവന്കുട്ടി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group