Join News @ Iritty Whats App Group

"ഇന്ത്യയെ വീണ്ടെടുക്കാൻ"; പ്രതിജ്ഞ പുതുക്കി എം.എസ്.എഫ് അവൈക്കണിംഗ് അസംബ്ലി



ഇരിട്ടി : എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അവൈക്കണിംഗ് അസംബ്ലിയുടെ ഭാഗമായി ഇന്ത്യയെ വീണ്ടെടുക്കാൻ
പ്രതിജ്ഞ പുതുക്കി കൊണ്ട് എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തൊമ്പതാം മൈലിൽ അവൈക്കണിംഗ് അസംബ്ലി നടത്തി. msf പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ.കെ ശഫാഫിന്റെ അധ്യക്ഷതിയിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. msf സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം, msf ജില്ലാ സെക്രട്ടറി റംഷാദ് കെ.പി, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട് തുടങ്ങിയവർ സംസാരിച്ചു. ഷമൽ വമ്പൻ സ്വാഗതവും ആഷിഫ് അടക്കാത്തോട് നന്ദിയും പറഞ്ഞു. ഷംസീർ ഉളിയിൽ,സാദിഖ് സി. കെ, അഫ്സൽ ഹസൻ, അർസൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

أحدث أقدم
Join Our Whats App Group