മലപ്പുറം: സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നതിനിടെ തുവ്വൂരിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍.വീട്ടുടമ വിഷ്ണു, അച്ഛന് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍, എന്നിവരാണ് അറസ്റ്റിലായത്.
പ്രതി വിഷ്ണു യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് വിവരം. സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ മൊഴി നല്കി.
ഈ മാസം 11ന് രാവിലെയായിരുന്നു കൊലപാതകം. മരിച്ചെന്ന് ഉറപ്പാക്കിയശേഷം കെട്ടിത്തൂക്കി. പിന്നീട് മറ്റ് പ്രതികളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നുമാണ് മൊഴി.
തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരായിരുന്ന സുജിതയും വിഷ്ണുവും പരിചയക്കാരായിരുന്നു.
സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൃതദേഹം സുജിതയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്ന് പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തും.
إرسال تعليق