Join News @ Iritty Whats App Group

പെട്ടെന്ന് വഴിയില്‍ പ്രത്യക്ഷപ്പെട്ട ഒറ്റയാന്‍ കാര്‍ മുകളിലേക്ക് കുത്തിയുയര്‍ത്തി ; അകത്തുണ്ടായിരുന്ന അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...!




അട്ടപ്പാടി: വഴിയിലൂടെ എത്തിയ കാറില്‍ ഒറ്റയാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി അട്ടപ്പാടിയില്‍ നടന്ന സംഭവത്തില്‍ കാട്ടാന കാര്‍ കുടുംബം അകത്തിരിക്കുന്ന നിലയില്‍ കാര്‍ മൂന്ന് തവണ കൊമ്പില്‍ ഉയര്‍ത്തി നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അട്ടപ്പാടിയിലെ മൈലാത്തയും കുടുംബവുമാണ് മരണത്തെ മുഖാമുഖം കണ്ടത്. കാറില്‍ 80 കാരിയായ വൃദ്ധമാതാവും കുട്ടികളും അടക്കം കാറില്‍ ഉണ്ടായിരുന്നു. കാറിനുള്ളില്‍ നിന്നും ഉച്ചത്തിലുള്ള കൂട്ട നിലവിളി ഉണ്ടായതോടെ കാട്ടാന കാര്‍ താഴെയിട്ട് അടുത്തുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയി.

ഇന്നലെ രാത്രി 7.30 യോടെ കുടുംബം സഞ്ചരിച്ച കാര്‍ ചീരകടവ് റോഡിലൂടെ പോകുമ്പോള്‍ ഒറ്റയാന്‍ കാറിന് മുന്നിലേക്ക് പെട്ടെന്ന് വന്നു കയറുകയായിരുന്നു. കാറില്‍ ആന കുത്തിയതിന്റെ അനേകം പാടുകളുണ്ട്. ഈ പാതയില്‍ കാട്ടാനകളുടെ ആക്രമണം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ആള്‍ക്കാര്‍ പുറത്തിറങ്ങാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികേ ഇതിലേയുള്ള സഞ്ചാരം പോലും ആരും നടത്താറില്ല. അത്യാവശ്യം ഉണ്ടായിരുന്നതിനാലാണ് കുടുംബം വാഹനവുമായി വന്നത്.

കാറിന്റെ പലയിടത്തും ഒറ്റയാന്‍ കുത്തിയ കൊമ്പിന്റെ കേടുപാടുകളുണ്ട്. അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈ ഒടിഞ്ഞു. വെള്ളമെടുക്കാന്‍ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്.

​‍​‍(പ്രതീകാത്മകചിത്രം)

Post a Comment

أحدث أقدم
Join Our Whats App Group