Join News @ Iritty Whats App Group

ഖഫ് ഭൂമി ആരുടേയും സ്വകാര്യ സ്വത്തല്ല, ആര് കയ്യടക്കിയാലും കർശന നടപടി: നിയുക്ത വഖഫ് ബോർഡ് ചെയർമാൻ

PUBLISH YOUR ADVERTISEMENT here
കുറഞ്ഞ നിരക്കിൽ നിങ്ങളുടെ പരസ്യങ്ങൾ ഇവിടെ ചേർക്കാം..


തിരൂർ: വഖഫ് ഭൂമി ആര് കയ്യടക്കിയാലും കർശന നടപടി എടുക്കുമെന്ന് നിയുക്ത കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ. വഖഫ് ഭൂമി ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസയുടെ രാജിയിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എം കെ സക്കീർ റിപ്പോർട്ടറിനോട് പറഞ്ഞു.

വകുപ്പ് മന്ത്രിയും, മുൻ ചെയർമാനും ഒരുമിച്ചാണ് ഇതുവരെ തീരുമാനമെടുത്തത്. വേർതിരിവില്ലാതെ ഇനിയും അത് തുടരുമെന്നും എം കെ സക്കീർ വ്യക്തമാക്കി. പിഎസ്സി ചെയർമാനെന്ന ദൗത്യം പൂർത്തിയാക്കിയാണ് അഡ്വ. എം കെ സക്കീർ വഖഫ് ബോർഡിന്റെ ചുമതലയിലേക്ക് കടക്കുന്നത്.

ടി കെ ഹംസയുടെ രാജിക്ക് പിന്നാലെ എം കെ സക്കീറിനെ കഴിഞ്ഞ ദിവസം വഖഫ്ബോർഡ് അംഗമായി സർക്കാർ നോമിനേറ്റ് ചെയ്തിരുന്നു. ഉടനെ ചേരുന്ന യോഗത്തിലാകും അഡ്വ. എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാനായി ചുമതല എൽക്കുക.

Post a Comment

أحدث أقدم
Join Our Whats App Group