മസ്കത്ത്: ഒമാനിലെ കസബില് വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
ഈജിപ്തില്‍ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്ബ് കസബില് ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു. പിതാവിന്റെ സഹോദരീ പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരവെ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കസബില് നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ച് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
إرسال تعليق