ഭാര്യയെ ശല്യപ്പെടുത്തിയതിന് തുടർന്ന് ഭർത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചു. ഷെയ്ഖ് എന്ന യുവാവാണ് തന്‍റെ ഭാര്യയുടെ പിതാവ് വളർത്തിയ 17 കാരനായ ഈശ്വർ പുത്രനെ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേംരാജ് രാജ്പുത് പറഞ്ഞു.
തന്‍റെ ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്ന് ഇയാൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിർത്താതെ വന്നതിനെ തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ ചെമ്പൂരിൽ വെച്ചാണ് പ്രതി ഈശ്വറിനെ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയിൽ ഒളിപ്പിച്ചു.
ഈശ്വറിനെ കാണാതായി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രതിയുടെ ഭാര്യാപിതാവ് പുത്രനെ അന്വേഷിക്കുകയും, സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലിലൂടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
എന്നാൽ പ്രതിയുടെ ഭാര്യ ഈശ്വറിനെ സഹോദരനായിട്ടാണ് കണ്ടിരുന്നതെന്നും, അവർ പരസ്പരം രക്തബന്ധമുള്ളവര ല്ലെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ചേർത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
إرسال تعليق