കോഴിക്കോട് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഒളിച്ച് കളി. ആരോഗ്യവകുപ്പ് പ്രതിനിധികൾ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ഹാജരായില്ല. കമ്മീഷൻ ഹിയറിങ്ങിൽ ഹാജരായ എസിപിയോട് അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ നിർദേശം നൽകി. അതേസമയം പോലീസ് കുറ്റപത്രം സമർപ്പിച്ചശേഷം കോടതിയെ സമീപിക്കുന്ന കാര്യം തിരുമാനിക്കുമെന്ന് ഹർഷിന പറഞ്ഞു.
ഹർഷിന പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിൽ ഗൂഢാലോചന നടന്നതായി ആരോപിക്കുന്നു. വിഷയത്തിൽ ഹർഷിന ഇന്ന് മനുഷ്യാവകാശ കമ്മീഷന് മൊഴി നൽകി. കമ്മീഷൻ കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് എസിപിയോട് വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കാനാണ് സമരസമിതി തീരുമാനം. സമരം ഒത്ത് തീർപ്പാക്കിയില്ലങ്കിൽ തിരുവേണ ദിനത്തിൽ പട്ടിണി സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
Ads by Google
إرسال تعليق